മാലിന്യ സംസ്കരണ പ്ലാന്റ് വഴിക്കടവിൽ അനുവദിക്കില്ല: ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ബാബു പ്ലാക്കാട്ട് എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കാൻ പോകുന്നു എന്ന് പറഞ്ഞു കേൾക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാന്റ് നടത്താൻ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ല എന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ അംഗം വി..എ നസീർ പിന്താങ്ങി. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണി ഉണ്ടാക്കുന്നതും റെഡ് ക്യാറ്റഗറിയിൽ പെടുന്നതുമായ ഈ വ്യവസായം യാതൊരു കാരണവശാലും ജനവാസ മേഖലയിൽ അനുവദിക്കേണ്ടതില്ല എന്നതാണ് ഭരണസമിതി തീരുമാനം. പ്രസ്തുത തീരുമാനം ജില്ലാ കലക്ടർക്കും സംസ്ഥാന ആരോഗ്യവകുപ്പിനും അയച്ചു നൽകി അടുത്തദിവസം തന്നെ കലക്ടറെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് നിലവിൽ ലഭിച്ചത് ഒന്ന് പഞ്ചായത്തംഗം ജോണി വാളിപ്ലാക്കൽ നൽകിയത് മറ്റൊന്ന് സിപിഐഎം പനക്കച്ചാൽ ബ്രാഞ്ച് നൽകിയതും. ഈ രണ്ടു പരാതിയിൻ മേൽ 6 /3/24ന് പഞ്ചായത്ത് ഭരണസമിതി അടിയന്തര ബോർഡ് മീറ്റിംഗ് നടത്തിയാണ് തീരുമാനമെടുത്തത്.
പ്രദേശവാസികൾ ആശങ്ക പെടേണ്ടതില്ല, ജന ജീവിതത്തെ സാരമായി ബാധിക്കുന്ന പ്ലാന്റ് ഒരു കാരണവശാലും അനുവദിക്കില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.



