LOCAL NEWSTHIRUVAMBADY

റോഡിലേക്ക് തള്ളിയ പൈപ്പുകൾ ഗതാഗതഭീഷണി നേരിടുന്നു

തിരുവമ്പാടി- കൂടരഞ്ഞി റോഡിൽ ഒറ്റപ്പൊയിൽ റോഡിൻെറ ഇരു സൈഡുകളിലായി കൂട്ടിയിട്ട പൈപ്പുകൾ

തിരുവമ്പാടി : മലയോര മേഖലയിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി.ഒരു നിയന്ത്രണവുമില്ലാതെ റോഡരികിൽ ഇറക്കിയ പൈപ്പുകൾ പലയിടങ്ങളിലും റോഡിലേക്ക് തള്ളിനിൽക്കുകയാണ്. തിരുവമ്പാടി- കൂടരഞ്ഞി റോഡിൽ നാലിടങ്ങളിലാണ് ഇങ്ങനെ പൈപ്പുകൾ അലക്ഷ്യമായി ഇറക്കിയിരിക്കുകയാണ്.

രാത്രികാലങ്ങളിൽ പൈപ്പുകൾ കാണാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ്.അതേസമയം ചേപ്പിലംകോട് റോഡിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി എടുത്ത കുഴികൾ എല്ലാം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിച്ചത്. റോഡിൻെറ നടുഭാഗം വെട്ടിപ്പൊളിച്ചാണ് കുഴിയെടുത്തതെന്നും വലിയ കല്ലുകൾ വാഹനത്തിന്റെ ടയറിൽ തട്ടി വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ ആരോപിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com