
തിരുവമ്പാടി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ചു. 7 മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. ഇതിനോടകം തന്നെ പോളിംഗ് ബുത്തുകളിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ട് തുടങ്ങി. 16 സ്ഥാനാർഥികളാണ് വയനാട്ടിൽ ജനവിധി തേടുന്നത്. വോട്ടെണ്ണൽ 23ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതിനാലാണു വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. എംഎൽഎയായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്കു ജയിച്ചതുകൊണ്ടാണു ചേലക്കര പുതിയ എംഎൽഎയെ തിരഞ്ഞെടുക്കുന്നത്. പാലക്കാട് 20നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിവച്ചത്.



