
തിരുവമ്പാടി:ഉപതെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ വയനാട് ലോക്സഭ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നവംബർ 12 വൈകീട്ട് 6 മുതൽ നവംബർ 13 വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു.ഈ കാലയളവിൽ റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്‌ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.


