LOCAL NEWS

കവിയും എഴുത്തുകാരനുമായ കൂമ്പാറ ബേബി അന്തരിച്ചു

കൂമ്പാറ: കൂമ്പാറ ബസാർ പോസ്റ്റോഫീസിലെ റിട്ട.പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗികൃത ഗാന രചയിതാവുമായിരുന്ന കുമ്പാറ ബേബി (68)അന്തരിച്ചു.
തന്റെ നാട്ടിലെ വളർന്നു വരുന്ന കലാകാരൻമാരുടെ വലിയ ഗുരുവായിരുന്നു അന്തരിച്ച കൂമ്പാറ ബേബി, നിരവധി അവാർഡുകളും കരസ്ഥമാക്കിയുട്ടുള്ള അദ്ദേഹം കൂമ്പാറക്കാരുടെ പൊതുസ്വത്തായിരുന്നു നിരവധി പ്രെഫഷണൽ നാടക സമതികൾക്ക് ഗാനങ്ങൾ എഴുതിയുട്ടുള്ള അദേഹത്തിന്റെതായി കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും ആലപിക്കുന്ന പ്രസിദ്ധമായ ക്രിസ്തീയ ഗാനങ്ങൾ അദേഹത്തിന്റേതാണ്, നൂറിലധികം ക്രിസ്തീയ ഭക്തിഗാന കാസറ്റുകളും അദ്ദേഹത്തിൻറെതായി പുറത്തിറങ്ങിയിട്ടുണ്ട്
ഭാര്യ: ലീലാമ്മ മഞ്ഞപ്പള്ളി കുടുംബാഗം.
മകൻ :ഫാദർ ലിബിൻ ബേബി (ഒപ്രേം അരിവിത്തിറ സെന്റ് ജോർജ് പള്ളി അസി: വികാരി).
മകൾ: ലിബിനാ ബേബി (കോട്ടയ്ക്കൽ ആര്യ വൈദ്യശാല).
മരുമകൻ: ഷിജു കുഴി കണ്ടത്തിൽ  മൃതസംസ്കാര ശ്രുശൂഷ കർമ്മം കൂമ്പാറ വസതിയിൽ നാളെ(08.10.2025) ഉച്ചയ്ക്ക് ശേഷം 1.30 ആരംഭിച്ച് 2 മണി മുതൽ 3 മണി വരെ പൊതു ദർശനം പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ.

മലയോരത്തിന്റെ പ്രിയ കലാകാരന് എൻ്റെ തിരുവമ്പാടിയുടെ ആദരാഞ്ജലികൾ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com