
ഓമശ്ശേരി:കൊയിലാണ്ടിയിൽ ആശുപത്രി ജീവനക്കാരി ട്രെയിനിൽ നിന്നും വീണു മരിച്ചു നിലയിൽ കണ്ടെത്തി. വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടർ വീണ കുര്യനാണ് (49) മരിച്ചത്.
ഇന്നു രാവിലെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമശ്ശേരി പെരിവല്ലി സ്വദേശിനിയായ വീണ കുര്യൻ രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് സംഭവമെന്നാണ് വിവരം.



