LOCAL NEWS

ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം

തിരുവമ്പാടി:തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്. സുമയുടെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥർ എത്തി സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് എത്തിയത് കാട്ടുപൂച്ച ആണോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com