
പുല്ലൂരാംപാറ: ഈങ്ങാപ്പുഴയിൽ വച്ച് വാഹനാപകടത്തിൽ മരണമടഞ്ഞ കോഴിക്കോട് എയർപോർട്ട് ജീവനക്കാരനും വിമുക്തഭടനുമായ ബിജു ജോസഫിന്റെ (50) മൃതസംസ്കാര ചടങ്ങുകൾ നാളെ.
പുല്ലൂരാംപാറ ചക്കുംമൂട്ടിൽ പരേതരായ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ് ബിജു.
ഭാര്യ:ബോബി തൊട്ടിൽപ്പാലം പുല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റോ (പ്ലസ് ടു വിദ്യാർത്ഥി), ക്രിസ്റ്റീന(എട്ടാം ക്ലാസ് വിദ്യാർത്ഥിനി), ക്രിസ്റ്റഫർ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: മാത്യു (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), ജോൺ (ബിസിനസ്സ്, കൈതപ്പൊയിൽ), സണ്ണി (ചെമ്പുകടവ്), ഫിലിപ്പ് (കേബിൾ ടി.വി. പുല്ലൂരാംപാറ), ഷേർലി (പുതുക്കള്ളിൽ, ആനക്കാംപൊയിൽ), പരേതനായ ബിനീഷ്.
മൃതസംസ്കാര ചടങ്ങുകൾ നാളെ (22.08.2024) അഞ്ചുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടത്തപ്പെടും.



