LOCAL NEWS

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൂമ്പാറ:മലയോര മേഖലയിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പ്ലാക്കിയിൽ പ്രവീൺ എന്ന യുവാവിനെ ആണ് കാട്ടു പന്നി ആക്രമിച്ചത്. പുഷ്പഗിരി മാങ്കയം റോട്ടിൽ വെച്ചായിരുന്നു അപകടം.

ബൈക്കിന് ഇടിച്ച പന്നി തിരികെ വന്ന് പ്രവീണിനെ കുത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രവീണിന്റെ ഷോൾഡർ എല്ല് പൊട്ടുകയും ശരീരമാകെ മുറിവേൽക്കുകയും ചെയ്തു. മലയോര മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥ ആകുകയാണ്.

അടിയന്തര നഷ്ടപരിഹാരം നൽകണം: ആർ.ജെ.ഡി

കാട്ടുപന്നി ആക്രമണത്തിൽ പരിക്കുപറ്റിയ കൂടരഞ്ഞി മാങ്കയം സ്വദേശി പ്ലാക്കിയിൽ പ്രവീൺ മൈക്കിളിനെ ആർ ജെ  ഡി നേതാക്കൾ സന്ദർശിച്ചു.  ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പ്രവീണിനെ പുഷ്പഗിരി മാങ്കയം റോഡിൽ വച്ച്  കാട്ടുപന്നി ഇടിക്കുകയായിരുന്നു. തോളെല്ലിന് സാരമായി പരിക്കുപറ്റിയ പ്രവീണിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ആർ ജെ ഡി  ആവശ്യപ്പെട്ടു. പി എം തോമസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിളളിൽ, വിൽസൺ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ജിൻസ് ഇടമനശ്ശേരിയിൽ എന്നിവർ സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com