News

തിരുവമ്പാടി പള്ളിപെരുന്നാളിന് തുടക്കം

തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളിപെരുന്നാളിന് തുടക്കം. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. ജോസഫ് പുറത്തൂട്ട്, ഫാ. ജേക്കബ് തിട്ടയിൽ എന്നിവർ കുർബാനയ്ക്ക് കാർമികരായി. തിരുസ്വരൂപ പ്രതിഷ്ഠ നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് കുർബാന, ഏഴിന് റോസ് റോക്കേഴ്സ് അവതരിപ്പിക്കുന്ന വയലിൻ-ചെണ്ട ഫ്യൂഷൻ, ശനിയാഴ്ച രാവിലെ ഒൻപതിന് വയോജനസംഗമം, കുർബാന എന്നിവ നടക്കും. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് വടക്കേൽ നേതൃത്വംനൽകും. തുടർന്ന് ദീപക്കാഴ്ചകളും അലങ്കരിച്ച വാഹനങ്ങളും രഥങ്ങളുമായി ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം. 8.15-ന് വാദ്യമേളങ്ങൾ, തുടർന്ന് ആകാശവിസ്‌മയം. ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. ബെന്നി മുണ്ടനാട്ട്. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം. സമാപന ആശീർവാദത്തിനുശേഷം ഊട്ടുനേർച്ച.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com