LOCAL NEWS

കള്ളനും കപ്പിത്താനും നാടകം അരങ്ങേറി

തിരുവമ്പാടി :യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ വിളംബരമായി കെ.പി.സി.സി സാഹിത്യ സെല്ലായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കള്ളനും കപ്പിത്താനും എന്ന നാടകം തിരുവമ്പാടി ബസ് സ്റ്റാൻറിൽ അവതരിപ്പിക്കപ്പെട്ടു. പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. കേരള സംസ്കാര സാഹിതി ജില്ലാ പ്രസിഡണ്ട് കാവിൽ പി. മാധവൻ, യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി.കെ. കാസിം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുന്ദരൻ എ പ്രണവം, സംസ്കാരസാഹിതി നിയോജക മണ്ഡലം പ്രസിഡണ്ട് ഡോ. പി.എ. മത്തായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ ടി. ജെയിംസ്, പെർഷനേർസ് അസോസിയേഷൻ നേതാക്കളായ അനിൽകുമാർ പൈക്കാട്ട്, അബ്ദുൾബഷീർ ചൂരക്കാട്ട്, ഗീതമനക്കൽ, വി.എൻ. ഗംഗാദേവി, സി.കെ. ദേവസ്യ, എഴുത്തുകാരി കെ.ടി.ത്രേസ്യ ടീച്ചർ,  ബിജുവർഗീസ് പുരയിടത്തിൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com