KODIYATHOORLOCAL NEWS

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 36 കോടി രൂപയുടെ ബജറ്റ്

മുക്കം :കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.36,01,98,646 രൂപ വരവും 33,95,74,424 രൂപചിലവും 2,06, 24,222 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം അവതരിപ്പിച്ചത്. കാർഷിക മേഖലക്കും ഉൽപ്പാദന മേഖലക്കും പശ്ചാത്തല മേഖലക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും മികച്ച പരിഗണനയാണ് ബജറ്റ് നൽകിയിരിക്കുന്നത്.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പന്നിക്കോട് പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ  മാതൃകാ കേന്ദ്രമാക്കി മാറ്റൽ,  കൊടിയത്തൂരിലെ ഇ ഉസ്സൻ മാസ്റ്റർ സ്മൃതി കേന്ദ്രം പുനർ നിർമ്മിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ലൈബ്രറിക്ക് പുറമേ ഡിജിറ്റൽ ലൈബ്രറിയും, കോൺഫ്രൻസ് ഹാളും,കലാ കേന്ദ്രവുമാക്കി സജ്ജീകരിക്കുന്നതിനും പ്രത്യേക പദ്ധതി, 5 വർഷം കൊണ്ട് വനിതകൾക്കായി 200 വ്യവസായ സംരംഭങ്ങൾ ലക്ഷ്യം വെച്ച് 25 ലക്ഷം രൂപയുടെ പദ്ധതി, സ്കിൽ ഡെവലപ്മെന്റ് സെന്റർ,സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ‘കുതി’ സമഗ്ര വിദ്യാഭ്യാസ പദ്ധതി,24 മണിക്കൂർ പാലിയേറ്റീവ് പരിചരണതോടൊപ്പം കിഡ്നി സംബന്ധിച്ചുള്ള രോഗങ്ങൾ കാരണം ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഡയാലിസിസ് കിറ്റ്, കാർഷിക മേഖലയിൽ നേരിടുന്ന വന്യ മൃഗ ശല്യം പരിഹരിക്കുന്നതിന് സോളാർ ഫെൻസിങ്,  കൊടിയത്തൂർ കോട്ടമുഴി കടവിൽ നീർനായ ഫെൻസിങ്
തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കസ്ന ഹമീദ്, അഹമ്മദ്കുട്ടി പൂളത്തൊടി, ആയിഷ ചേലപ്പുറം, പഞ്ചായത്തംഗങ്ങളായ സി.ഹരീഷ്, മുഹമ്മദ് യൂസഫ്, പി.കുട്ടി ഹസ്സൻ, എസ് എ നാസർ, കെ.വി നിയാസ്, സെക്രട്ടറി ഒ.എ അൻസു തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com