രണ്ടാം ദിനത്തിലെ(30.11.2026) പ്രധാന വേദികളും മത്സരയിനങ്ങളും
മുക്കം: 65-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മുക്കത്ത് നടന്ന രചനാമത്സരങ്ങൾക്ക് ആവേശകരമായ സമാപനം. മുക്കം ഓർഫനേജ് സ്കൂൾ കാമ്പസിലെ വേദികളിൽ നടന്ന മത്സരങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു.
ശനിയാഴ്ച രാവിലെ 9.30-ഓടെ ആരംഭിച്ച മത്സരങ്ങളിൽ കഥ, കവിത, ഉപന്യാസം തുടങ്ങിയ സാഹിത്യ ഇനങ്ങൾക്കൊപ്പം പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം, കാർട്ടൂൺ, പോസ്റ്റർ നിർമ്മാണം എന്നീ ചിത്രരചനാ മത്സരങ്ങളും അരങ്ങേറി. സമകാലിക സാമൂഹിക വിഷയങ്ങൾ, പ്രകൃതിസംരക്ഷണം, മനുഷ്യബന്ധങ്ങളുടെ ആർദ്രത തുടങ്ങി വൈവിധ്യമാർന്ന ആശയങ്ങൾ കുട്ടികളുടെ രചനകളിലും ചിത്രങ്ങളിലും തെളിഞ്ഞുനിന്നു.
ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ രാവിലെ തുടങ്ങിയ മത്സരങ്ങൾ കുട്ടികളുടെ ഭാവനയുടെയും ഏകാഗ്രതയുടെയും നിറവിൽ ശ്രദ്ധേയമായി. ചിന്തകളെ അക്ഷരങ്ങളിലേക്കും ആശയങ്ങളെ വർണ്ണങ്ങളിലേക്കും പകർത്തിയ കുരുന്നുപ്രതിഭകൾ കലോത്സവ വേദികളിൽ സർഗ്ഗാത്മകതയുടെ പുതിയ ലോകം തീർത്തു.
മൂല്യനിർണ്ണയത്തിന് ശേഷം വിവിധ ഇനങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലും മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ട്രോഫികളും പ്രശസ്തി പത്രങ്ങളും ഡിസംബർ മൂന്നിന് നടക്കുന്ന കലോത്സവ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു. രചനാമത്സരങ്ങൾക്ക് പിന്നാലെ, നാളെ മുതൽ മുക്കത്ത് സ്റ്റേജ് മത്സരങ്ങൾക്ക് തിരിതെളിയും.
രണ്ടാം ദിനത്തിലെ(30.11.2026) പ്രധാന വേദികളും മത്സരയിനങ്ങളും:
സ്റ്റേജ് 1 (VHSE ഗ്രൗണ്ട്): ഭരതനാട്യം HS (G) (09.30 AM), ഭരതനാട്യം HSS (G).
സ്റ്റേജ് 2 (OSA ലെഫ്റ്റ് സൈഡ്): തിരുവാതിര HSS (9.30 AM), തിരുവാതിര HS.
സ്റ്റേജ് 3 (MMO LP സ്കൂൾ): മാപ്പിളപ്പാട്ട് UP (9.30 AM), വട്ടപ്പാട്ട് HSS, വട്ടപ്പാട്ട് HS.
സ്റ്റേജ് 4 (MKHMMA ഗ്രൗണ്ട്): കേരള നടനം HS (B) (09.30 AM), കേരള നടനം HSS (B), കേരള നടനം HSS (G).
സ്റ്റേജ് 5 (നിയർ സ്റ്റാർ ഹോട്ടൽ): നാടോടിനൃത്തം HSS (B) (9.30 AM), നാടോടിനൃത്തം HS (G).
സ്റ്റേജ് 6 (മുക്കം HSS – സംസ്കൃതോത്സവം): നാടകം (സംസ്കൃതം) HS (9.30 AM).
സ്റ്റേജ് 7 (ഹീറ പബ്ലിക് സ്കൂൾ): പദ്യം തമിഴ് HSS (9.30 AM), പദ്യം തമിഴ് HS, പദ്യം തമിഴ് UP, പ്രസംഗം തമിഴ് UP, പ്രസംഗം തമിഴ് HS.
സ്റ്റേജ് 8 (GHSS നീലേശ്വരം ഗ്രൗണ്ട്): പരിചമുട്ട് HS (09.30 AM), പരിചമുട്ട് HSS.
സ്റ്റേജ് 9 (GHSS നീലേശ്വരം UP സ്റ്റേജ് – അറബിക് കലോത്സവം): കഥപറയൽ UP (9.30 AM), സംഘഗാനം UP, സംഘഗാനം HS.
സ്റ്റേജ് 10 (GUPS മാനാശ്ശേരി): നാടകം HSS (9.30 AM).
സ്റ്റേജ് 11 (ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്): നാടോടി നൃത്തം UP (09.30 AM), ഭരതനാട്യം UP.
സ്റ്റേജ് 12 (MKHMMA HSS ഹാൾ 1): പളിയനൃത്തം HS (09.30 AM), പളിയനൃത്തം HSS.
സ്റ്റേജ് 13 (MKHMMA കോളേജ് ഹാൾ): പദ്യംചൊല്ലൽ ഹിന്ദി UP (9.30 AM), പദ്യംചൊല്ലൽ ഹിന്ദി HS, പദ്യംചൊല്ലൽ ഹിന്ദി HSS.
സ്റ്റേജ് 14 (MHS മമ്മൂട്ടി മാസ്റ്റർ ഹാൾ): കഥാകഥനം UP (9.30 AM), വന്ദേമാതരം UP, സംഘഗാനം UP, ഗാനാലാപനം UP (B), ഗാനാലാപനം UP (G).
സ്റ്റേജ് 15 (മുക്കം HS ഹാൾ 1): പ്രഭാഷണം HS (9.30 AM), പ്രഭാഷണം UP, ചമ്പുപ്രഭാഷണം HS, പ്രഭാഷണം HSS.
സ്റ്റേജ് 16 (മുക്കം HS ഹാൾ 2): കഥാപ്രസംഗം HSS (9.30 AM), കഥാപ്രസംഗം UP, കഥാപ്രസംഗം HS.
സ്റ്റേജ് 17 (CTV ഹാൾ): മോണോആക്ട് UP (9.30 AM), മോണോആക്ട് HS (B), മോണോആക്ട് HS (G), മോണോആക്ട് HSS (G), മോണോആക്ട് HSS (B).
സ്റ്റേജ് 18 (KVVES ഹാൾ ബസ് സ്റ്റാൻഡ്): പദ്യം ഉറുദു UP (9.30 AM), പദ്യം ഉറുദു HS, പദ്യം ഉറുദു HSS, പ്രസംഗം ഉറുദു HS, പ്രസംഗം ഉറുദു HSS.
സ്റ്റേജ് 19 (മുക്കം കോ-ഓപ്പ് ബാങ്ക് ഹാൾ): പദ്യം മലയാളം UP (9.30 AM), പദ്യം മലയാളം HS, പദ്യം മലയാളം HSS.
സ്റ്റേജ് 20 (AUPS തഴക്കോട്): വയലിൻ പാശ്ചാത്യം HS (9.30 AM), വയലിൻ പാശ്ചാത്യം HSS, വൃന്ദവാദ്യം HS, വൃന്ദവാദ്യം HSS.
സ്റ്റേജ് 21 (GHSS നീലേശ്വരം ഹാൾ): സംഭാഷണം HS (9.30 AM), സംഭാഷണം UP, മോണോആക്ട് UP, മോണോആക്ട് HS.
സ്റ്റേജ് 22 (KMHMSS ഗ്രൗണ്ട് അന്യർകുന്ന്): ബാന്റ്മേളം HS (9.30 AM), ബാന്റ്മേളം HSS, ക്ലാരിനറ്റ്/ബ്യൂഗിൾ HSS.



