
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ചെളിക്കുളമായി.കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസങ്ങളിൽ കാന എടുത്തിരുന്നു. പൈപ്പ് സ്ഥാപിച്ചതിനുശേഷം മൂടിയ ഭാഗത്തെ മണ്ണ് മുഴുവൻ ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ കോടഞ്ചേരി അങ്ങാടിയിൽ ഒഴുകിയെത്തി ചെളിക്കുളമായി.
അങ്ങാടിയുടെ ഹൃദയഭാഗത്ത് ചെളി നിറഞ്ഞു കിടക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്.വെയില് തെളിഞ്ഞാൽ പ്രദേശത്തെ കടകൾ മുഴുവൻ പൊടിപടലങ്ങൾ കൊണ്ടും നിറയും.
നവീകരണ പ്രവർത്തികൾ ആരംഭിച്ച കോടഞ്ചേരി മലപുറം മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡിലാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ പ്രവർത്തികൾ പൂർത്തിയായെങ്കിൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ. എന്നാൽ റോഡിന്റെ നവീകരണ പ്രവർത്തികൾ ഇപ്പോൾ വളരെ മന്ദഗതിയിലാണ്.
നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം ദുഷ്കരമായ റോഡിന് സമീപത്തുള്ള ജനങ്ങൾ അതിനാൽ തന്നെ കടുത്ത പ്രതിഷേധത്തിലും ആണ്.



