നാട്ടുകാരെ കൗതുകത്തിലാഴ്ത്തി തോട്ടുമുക്കം ജുമാ മസ്ജിദിലെപൂത്തുലഞ്ഞ് നിൽക്കുന്ന കാരക്കാമരം

തോട്ടുമുക്കം: ഗള്‍ഫ് നാടുകളില്‍ മാത്രം സാധാരണയായി കണ്ടുവരാറുള്ള ഈന്തപ്പഴം പൂത്തുനില്‍ക്കുന്ന കാഴ്ച നിങ്ങള്‍ക്കിനി തോട്ടുമുക്കത്തും കാണാം. തോട്ടുമുക്കം ജുമാ മസ്ജിദ് അങ്കണത്തിലാണ് നാടിന് അത്ഭുതമായി ഈന്തപ്പന നിറയെ ഫലം കായ്ച്ചിരിക്കുന്നത്. ഗള്‍ഫ് നാടുകളിലെ ചൂടുള്ള കാലാവസ്ഥയില്‍ മാത്രമാണ് സാധാരണയായി ഈന്തപ്പഴം കായ്ക്കാറുള്ളത് എന്നതിനാല്‍ അപൂര്‍വ്വമായ ഈ കാഴ്ച കാണാന്‍ നിരവധി ആളുകളാണ് ദിനേന ഇവിടേക്ക് എത്തിച്ചേരുന്നത്.
കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷിക്ക് അനുയോജ്യമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തോട്ടുമുക്കം ജുമാ മസ്ജിദ് പരിസരത്തെ ഈ ഈന്തപ്പന ധാരണകളെയെല്ലാം തിരുത്തിക്കുറിക്കുകയാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഈന്തപ്പനകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും സമൃദ്ധമായി ഫലങ്ങള്‍ കായ്ച്ചത് അപൂര്‍വമാണെന്ന് നാട്ടുകാര്‍ പറയുന്നു. പള്ളിയില്‍ എത്തുന്നവര്‍ക്ക് പുറമേ ഈ അപൂര്‍ ദൃശ്യത്തെ സംബന്ധിച്ച് കേട്ടറിഞ്ഞവരും ഈന്തപ്പന പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണാന്‍ നിത്യേന എത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമൃദ്ധമായി കായ്ച്ചു നിൽക്കുന്ന ഈന്തപ്പനകൾ ഒരു അറേബ്യൻ കാഴ്‌ചയല്ല, കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ തോട്ടുമുക്കത്തെ ജുമാ മസ്ജി ദ് അങ്കണത്തിലെ നയന മനോഹര വിസ്‌മയ കാഴ്‌ചയാണിത്. ഈ പള്ളിയങ്കണത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഏക മാനവതയുടെ സന്ദേശം പകർന്നൊരു വേറിട്ട പ രിപാടിയായിരുന്നു കഴിഞ്ഞ വർഷം ഈ മുറ്റത്ത് നടന്ന ജുമാ മസ്‌ജിദ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരും ചേർ ന്നായിരുന്നു 2025 ഫെബ്രവരി 12ന് പള്ളിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒട്ടേറെ അമുസ്‌ലിം സ്ത്രീകളടക്കം ചടങ്ങിൽ പങ്കാളികളായിരുന്നു.
അറബ് രാജ്യങ്ങളിലെ മണലാരണ്യത്തിൽ കണ്ടുവരു ന്ന ഈന്തപ്പനകൾ അലങ്കാരമായി കേരളത്തിലും വളർന്ന് വലുതാകാറുണ്ടെങ്കിലും ഈ രീതിയിൽ സമൃദ്ധമായി കാ യ്ച്ചു നിൽക്കുന്നത് അപൂർവ്വമായിരിക്കും. സ്വർണ്ണ നിറത്തിൽ കുലനിറഞ്ഞ് തൂങ്ങിക്കിടക്കുന്ന ഈന്തപ്പഴക്കുല കൾ കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. അ റേബ്യൻ നാടുകളിൽ ഈന്തപ്പനകൾ കായ്ച്ചു തുടങ്ങുന്നേ യുള്ളൂ. ജൂൺ, ജൂലായ്, ആഗസ്‌ത് കൊടും ചൂടുകാലത്താ ണ് ഈന്തപ്പഴം പഴുത്ത് പാകമാകുന്നത്.
കേരളത്തിലെ മണ്ണും കാലാവസ്ഥയും ഈന്തപ്പഴ കൃഷി ക്ക് ഒട്ടും അനുയോജ്യമല്ലെന്നാണ് പൊതുവെ പറയാറ്. എ ന്നാൽ കൃത്യമായ പരിചരണമുണ്ടായാൽ നിലവിലെ കാ ലാവസ്ഥ ഈന്തപ്പനക്ക് അനുകൂലമാണ്ടെന്നാണ് തോട്ടു മുക്കം ജുമാ മസ്ജിദ് ഭാരവാഹികളും നാട്ടുകാരും തെളിയി ച്ചിരിക്കുന്നത്. കേവലം ഒരു കൗതുകത്തിനപ്പുറം മികച്ച ആരോഗ്യഗുണങ്ങളുള്ള ഔഷധം കൂടിയാണ് ഈന്തപ്പഴം അഥവാ കാരക്ക.



