Uncategorized

ചേപ്പിലംകോട് പ്രഭാതം സ്വാശ്രയ സംഘം  ഉന്നതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

തിരുവമ്പാടി :പ്രഭാതം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ  ചേപ്പിലംകോട് ഉന്നതിയിൽ വെച്ച് എൽ. കെ. ജി മുതൽ പ്ലസ് ടു വരെയുള്ള  കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

പതിനാല് വർഷത്തോളമായി സംഘത്തിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടക്കുന്നത്. ഉന്നതിയിലും സമീപ പ്രദേശത്തു നിന്നും 170 കുട്ടികൾക്കാണ് സഹായം നൽകിയത്. നിഷാദ് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ആർ അജിത മുഖ്യ പ്രഭാഷണം നടത്തി. സംഘത്തിന്റെ സെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ നവാസ്, സുരേഷ് കെ. കെ., വിജിത്ത് വിൽസൺ, നിഖിൽ എന്നിവർ പ്രസംഗിച്ചു. മനീഷ് കെ. കെ നന്ദി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com