LOCAL NEWS

ദീർഘ ദൂര ബസ് സർവ്വീസുകൾ പുനരാംഭിക്കണം

കോടഞ്ചേരി: തിരുവമ്പാടി ഡിപ്പോയിൽനിന്നും നെല്ലിപ്പൊയിൽ വഴി ഓടിക്കൊണ്ടിരുന്ന കണ്ണൂർ, കോട്ടയം ബസ്സുകൾ പുനസ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്  മാളിക ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് തോമസ് മൂലേപറമ്പിൽ അധ്യക്ഷത വഹിച്ചു

നിയോജകമണ്ഡലം പ്രസിഡന്റ് പി പ്രേമൻ, ട്രഷറർ എം ടി അസ്‌ലം എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് പോൾസൺ ജോസഫ് അറയ്ക്കൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, യൂണിറ്റ് സെക്രട്ടറി മനോജ് റ്റി കുര്യൻ, ട്രഷറർ മനോജ് നിരവത്ത്, റോയ് കയത്തിൻകര പ്രസംഗിച്ചു.  

പുതിയ ഭാരവാഹികളായി
മനോജ് റ്റി.കുര്യനെ പ്രസിഡണ്ടായും,
റോയി കത്തുംകരയെ ജനറൽ സെക്രട്ടറിയായും
മനോജ് നിരവത്തിനെ ട്രഷറയും തെരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com