ടൈഗേഴ്‌സ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖിലകേരള വടംവലി മത്സരം ഇന്ന്

തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്‌സ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഞ്ചാമത് അഖിലകേരള വടംവലി മത്സരം ഇന്ന് ആറുമണിക്ക് ആനക്കാംപൊയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും.450+5 കിലോ ഗ്രാം തൂക്കവിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഐ.ആർ.ഇ കാലിക്കറ്റിന്റെ (IRE Calicut) മത്സരനിയന്ത്രണത്തിലാണ് പോരാട്ടങ്ങൾ അരങ്ങേറുക.
കേരളത്തിലെ പ്രമുഖരായ മുപ്പതോളം വരുന്ന വടംവലി ടീമുകൾ മാറ്റുരയ്ക്കുന്ന പോരാട്ട വീര്യത്തിനാണ് ആനക്കാംപൊയിൽ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. നിലവിലെ മുൻനിര ക്ലബ്ബുകളും കരുത്തരായ താരങ്ങളും പങ്കെടുക്കുന്നതിനാൽ കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങൾ കാണുന്നതിനായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.
വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനമായി നൽകും. മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ടൈഗേഴ്‌സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വടംവലി ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്:
ഒന്നാം സമ്മാനം: ജോസ് നരിവേലി മെമ്മോറിയൽ സ്‌പോൺസർ ചെയ്യുന്ന 20,001 രൂപയും എവറോളിംഗ് ട്രോഫിയും.
രണ്ടാം സമ്മാനം: പ്രവാസി കൂട്ടായ്മ ആനക്കാംപൊയിൽ നൽകുന്ന 15,001 രൂപയും എവറോളിംഗ് ട്രോഫിയും.
മൂന്നാം സമ്മാനം: വട്ടക്കാവിൽ ഫാമിലി (പുരുഷോത്തമൻ സാദു, കൂരോട്ടുപാറ) സ്‌പോൺസർ ചെയ്യുന്ന 10,001 രൂപയും ട്രോഫിയും.
നാലാം സമ്മാനം: ചേന്നപ്പിള്ളിൽ ഫാമിലി നൽകുന്ന 7,001 രൂപയും ട്രോഫിയും.
കൂടാതെ 5 മുതൽ 8 വരെയുള്ള സ്ഥാനക്കാർക്ക് 4,001 രൂപ വീതവും, 9 മുതൽ 16 വരെയുള്ള സ്ഥാനക്കാർക്ക് 2,001 രൂപ വീതവും ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.



