LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി എംഎൽഎയ്ക്ക് സ്വീകരണം ഇന്ന്.

തിരുവമ്പാടി: വൈകുന്നേരം 3മണിക്ക് സ്വീകരണ റാലിയോടെ ആരംഭിച്ച് തുടർന്ന് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ കൽപ്പറ്റ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് മുഖ്യപ്രഭാഷണം നടത്തും.

തിരുവമ്പാടി സീനിയർ ചേംബർ, ടി.കെ. സൗണ്ട്സ് തിരുവമ്പാടി എന്നിവരുടെ സഹകരണത്തോടെയാണ് ഈ സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടിയിലെ മുഴുവൻ ജനങ്ങളും ചടങ്ങിൽ സംബന്ധിക്കണമെന്ന് പൗരാവലി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com