LOCAL NEWSNews

തിരുവമ്പാടിയുടെ സമഗ്ര വികസനത്തിന് ആവശ്യങ്ങളുമായി എസ്.എസ്.എഫ് വികസന രേഖ സമർപ്പിച്ചു.

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ സമഗ്രമായ മുന്നേറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും ലക്ഷ്യമിട്ട് അടിയന്തരമായി നടപ്പിലാക്കേണ്ട പ്രമുഖ വികസന ആവശ്യങ്ങൾ അടങ്ങിയ വികസന രേഖ എസ്.എസ്.എഫ്. ഓമശ്ശേരി ഡിവിഷൻ ഭാരവാഹികൾ സമർപ്പിച്ചു. ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് മണ്ഡലത്തിലെ പൊതുജനങ്ങളുടെയും വിദ്യാർത്ഥി സമൂഹത്തിന്റെയും ആവശ്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ ഈ വികസന രേഖ തിരുവമ്പാടിനിയോജകമണ്ഡലം എം എൽ എ സി കെ ഖാസിമിന് കൈമാറിയത്.

മലയോര മേഖലയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകാൻ പോകുന്ന ആറ് പ്രധാന ആവശ്യങ്ങളാണ് വികസന രേഖയിലൂടെ സംഘടന മുന്നോട്ടുവെക്കുന്നത്.പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:മലയോര-ഗ്രാമപ്രദേശങ്ങളിലെ കഴിവുറ്റ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നത സിവിൽ സർവീസ് പരിശീലനം നിഷേധിക്കപ്പെടാതിരിക്കാൻ മണ്ഡലത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ‘സിവിൽ സർവീസ് കോച്ചിംഗ് സെന്റർ’ യാഥാർത്ഥ്യമാക്കുക.

വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരമായി മലയോര മേഖലയിലെ കർഷകരും ജനങ്ങളും നേരിടുന്ന വന്യജീവി ശല്യത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുക,തിരുവമ്പാടി ടൗണിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന തിരുവമ്പാടി ബൈപാസ് നിർമാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കുക,ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പെട്ടെന്ന് പൂർത്തിയാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക,കൂടാതെ തുരങ്കപാതയിൽ നിന്ന് ദേശീയപാതയിലേക്കുള്ള ഫോർ-ലൈൻ കണക്റ്റിവിറ്റി അതിവേഗം ഉറപ്പുവരുത്തുക,മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളായ അഗസ്ത്യമുഴി, മണാശ്ശേരി ടൗണുകളിൽ നിത്യേനയുണ്ടാകുന്ന കടുത്ത ഗതാഗതക്കുരുക്കിന് റോഡ് വീതികൂട്ടലിലൂടെയോ ട്രാഫിക് പരിഷ്കരണങ്ങളിലൂടെയോ ശാസ്ത്രീയമായ പരിഹാരം കാണുക,അമ്പലക്കണ്ടി – തൂങ്ങാംപുറം റോഡ് അടക്കമുള്ള പ്രധാന റോഡുകളിൽ മികച്ച ഫുട്പാത്ത് സംവിധാനം ഉറപ്പുവരുത്തുക,റോഡരികുകളിൽ അപകടകരമായ രീതിയിൽ തുറന്നുകിടക്കുന്ന ഓടകൾ സ്ലാബുകൾ ഇട്ട് മൂടി പൊതുജനങ്ങളുടെയും സ്കൂൾ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിതിരുവമ്പാടിയുടെ വികസനത്തിനായി ഈ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് എസ്.എസ്.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.ഫോട്ടോ:എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ഭാരവാഹികൾ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ സി കെ ഖാസിമിന് വികസന രേഖ കൈമാറുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com