
മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും പടരുന്ന പശ്ചാത്തലത്തിൽ, മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ‘നഗരാരവം 2026’ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. നാളെ (ജൂൺ 18 വ്യാഴാഴ്ച) വൈകുന്നേരം 6 മണിക്ക് ഹിറ സ്കൂൾ ടർഫ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക.നാടിന്റെ വിവിധ മേഖലകളിൽ സജീവമായ ഏഴ് പ്രമുഖ ടീമുകളാണ് ഈ ആവേശകരമായ സൗഹൃദ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.പോലീസ്ഫയർഫോഴ്സ്മീഡിയ (മാധ്യമപ്രവർത്തകർ)സന്നദ്ധസേനനഗരസഭ ഭരണസമിതി അംഗങ്ങൾജീവനക്കാർഹരിതകർമ്മസേനനാടിന്റെ കാവലാളുകളും ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും ജനസേവകരും ഒത്തുചേരുന്ന ഈ കായികമാമാങ്കം മുക്കത്തിന് വേറിട്ടൊരു ഫുട്ബോൾ അനുഭവം സമ്മാനിക്കും. മത്സരങ്ങൾ കാണുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മുഴുവൻ കായികപ്രേമികളും എത്തിച്ചേരണമെന്ന് മുക്കം നഗരസഭ അധ്യക്ഷ അഡ്വ. ചാന്ദിനി അറിയിച്ചു.



