
കൂടരഞ്ഞി : കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് പ്രസിഡണ്ട് ശ്രീ. പി . എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ആദരം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബോബി ഷിബു പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.ഈ ചടങ്ങിൻ്റെ ഭാഗമായി മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കും ബാങ്ക് മഴക്കോട്ട് നൽകി .ഈ പരിപാടിയോട് അനുബന്‌ധിച്ച് നടന്ന ചടങ്ങിൽ ഫോറസ്റ്റ് ഫീൽഡ് ജീവനക്കാർ, KSEB ഫീൽഡ് സ്റ്റാഫ് എന്നിവർക്കും ബാങ്ക് മഴക്കോട്ടുകൾ നൽകി.
കാലവർഷം കനത്ത സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥയിലും പൊതുജനങ്ങൾക്കായി സേവനം ചെയ്യുന്ന വിവിധ ജീവനക്കാർക്ക് ആശ്വാസമേകാനാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കിയത്.ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോർജ്കുട്ടി കക്കാടംപൊയിൽ മുഖ്യാതിഥിയായിരുന്നു.
വാർഡ് മെമ്പർ സജയ് എം.കെ., മെമ്പറും ബാങ്ക് ഭരണ സമിതി അംഗവുമായ ഷീബ റോയ് നെച്ചിക്കാട്ടിൽ ,താമരശ്ശേരി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസർ ശ്രീ. പ്രേംഷമീർ കെ.പി, ഹരിതകർമസേന പ്രസിഡണ്ട് റെയ്ഹാന സത്താർ, സെക്രട്ടറി ഹസീന അനൂപ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ , സോമനാഥൻ മാസ്റ്റർ കൂട്ടത്ത്, അബ്‌ദുറഹിമാൻ കുഴിയിൽ , മോളി വർക്കി ഉള്ളാട്ടിൽ, എന്നിവർ സംസാരിച്ചു.ഭരണ സമിതി അംഗങ്ങളായ ബിജു മാത്യു മുണ്ടക്കൽ, ഒ എ സോമൻ, സജി പെണ്ണാപറമ്പിൽ, സോളമൻ മഴുവഞ്ചേരിയിൽ, ബിന്ദു ബേബി നാവള്ളിൽ ,ജീവനക്കാരായ ഷിൻസി കെ ചെറിയാൻ ,ജോളി പൈക്കാട്ട്,എം.സി.എഫ് കെയർ ടേക്കർ ഹസീബ പി. പി., എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് പി. അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



