LOCAL NEWS

തിരുവമ്പാടി മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി സി.കെ കാസിം എം എൽ എ

5 വർഷം കൊണ്ട് നടപ്പാക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള നൂതന പദ്ധതികൾ പ്രഖ്യാപനം ഞായറാഴ്ച പ്രിയങ്ക ഗാന്ധി എം.പി നിർവഹിക്കും.

തിരുവമ്പാടി: മലയോര കർഷിക കുടിയേറ്റ മേഖലയായ തിരുവമ്പാടിയിൽ 5 വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങി സി.കെ കാസിം എം എൽ എ.യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാക്ഷരതയടക്കംനൽകുന്നതിനായി നൈപുണ്യ വികസന കേന്ദ്രം,വിദ്യാർത്ഥികളുടെ അഭിരുചികളും താൽപര്യങ്ങളും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കരിയർ അസസ്മെന്റ് സെന്റർ,സംസ്ഥാന – ദേശീയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി മത്സര പരീക്ഷ പരിശീലന കേന്ദ്രം, സംരഭകത്വ പരിശീലന പദ്ധതികൾ, തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റഡ് എക്സ്ചേഞ്ച് പോർട്ടലുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി സർക്കാർ ഫണ്ടുകൾക്ക് പുറമേ സ്പോൺസർഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തും.പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയവരും എൽ എസ്, യു എസ് എസ്, എൻ എം എം എം എസ് ഉൾപ്പെടെ നേടിയവർക്കുള്ള ആദരവ് ഞായറാഴ്ച മുക്കം ഓർഫനേജ് ഓഡിറ്റോറിയത്തിൽ നടക്കും.മണ്ഡലത്തിലെ ആയിരത്തി അഞ്ഞൂറിൽ പരം പ്രതിഭകളെയാണ് ആദരിക്കുന്നത്. ഉച്ചക്ക് ശേഷം 2:ന് നടക്കുന്ന ചടങ്ങിൽ പ്രിയങ്ക ഗാന്ധി എം.പി പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും നടത്തും.പ്രമുഖ മോട്ടിവേഷൻ സ്പീക്കർമാരുടെ ക്ലാസും ചടങ്ങിനോടനുബന്ധിച്ച് നടക്കുമെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com