KERALA NEWS

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; സംസ്ഥാനത്ത് ‘ഡ്രൈവ് സോബർ – സ്റ്റേ എലൈവ്’ ക്യാമ്പയിനിലൂടെ പിടികൂടിയത് 2936 പേരെ

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 2936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 8 മുതൽ 13 വരെ നടത്തിയ ‘ഡ്രൈവ് സോബർ – സ്റ്റേ എലൈവ്’ (Drive Sober – Stay Alive) എന്ന സ്പെഷ്യൽ ഡ്രൈവിലൂടെയാണ് നിയമലംഘകരെ കണ്ടെത്തിയത്.പരിശോധനയുടെ ഭാഗമായി ആകെ 67,979 വാഹനങ്ങളാണ് ട്രാഫിക് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് അടിയന്തര ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പിടികൂടിയവരിൽ 662 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് ശുപാർശ നൽകിയിട്ടുണ്ട്.

കർശന പരിശോധന തുടരുംറോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്നായ മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയുന്നതിനായി പരിശോധനകൾ കർശനമായി തുടരുമെന്ന് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗത്തിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിൽ, സോണൽ പോലീസ് സൂപ്രണ്ടുമാർ, ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്.

നിയമലംഘനങ്ങൾ ‘ശുഭയാത്ര’ വഴി റിപ്പോർട്ട് ചെയ്യാംറോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും പോലീസ് തേടുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റോഡ് സുരക്ഷാ സംരംഭമായ ‘ശുഭയാത്ര’യുടെ വാട്‌സ്ആപ്പ് നമ്പറായ 974700 1099 മുഖേന അധികൃതരെ അറിയിക്കാം.നിയമലംഘനത്തിന്റെ ഫോട്ടോ, ഓഡിയോ, അല്ലെങ്കിൽ വീഡിയോ സഹിതം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവ സന്ദേശമായി അയക്കാവുന്നതാണ്. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com