സി. കെ. കാസിം എം.എൽ.എയ്ക്ക് കൂടരഞ്ഞിയിൽ പൗരസ്വീകരണം, സ്വാഗതസംഘം രൂപീകരിച്ചു.

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എയും മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവും നാട്ടുകാരനുമായ സി. കെ. കാസിമിന് ജനകീയ പൗരസ്വീകരണം നൽകുന്നതിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത് സ്വീകരണ പരിപാടി വൻ വിജയമാക്കാൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയി ആക്കേൽ, സക്കീന സലീം, ജെയിംസ് വേളാശേരി, ലീലാമ്മ ദേവസ്യ, ഷീബ റോയി, എം. കെ. സജയ്, ആയിഷാബി ഷിയാസ്, നിസാർ ബീഗം, വിനോദ് മഞ്ഞ പാറ സണ്ണി പെരികിലം തറപ്പേൽ, അഡ്വ. സിബു തോട്ടത്തിൽ, മുഹമ്മദ് പാതിപറമ്പിൽ, സണ്ണി കിഴക്കരക്കാട്ട്, മോളി തോമസ്, അബ്ദുൽ ജബ്ബാർ, ജോർജ് തറപ്പേൽ, ബാബു ചെല്ലന്തറയിൽ, ഷിജോ ജോർജ്, ഷൈജു കോയിനിലം, അബ്ദുൽ റഷീദ് മൗലവി, ലാലു കൂമ്പാറ, ജയേഷ് സ്രാമ്പിക്കൽ, ജിൻസ് ഇടമനശ്ശേരി, ജോബി പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.
ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കൂടരഞ്ഞിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളിലെ പ്രവർത്തകരെയും പൊതുജനങ്ങളെയും അണിനിരത്തി വർണാഭമായ ഘോഷയാത്രയോടെയാണ് എം.എൽ.എയെ സ്വീകരിക്കുക. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സി. കെ. കാസിമിന് ജനകീയ പൗരസ്വീകരണം നൽകും.നാടിന്റെ വികസനത്തിനും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് സ്വീകരണം സംഘടിപ്പിക്കുന്നതെന്നും, മുഴുവൻ ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും പരിപാടിയുടെ വിജയത്തിനായി ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർഥിച്ചു.



