LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ നടപടികളുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്.

തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിലും പരിസരങ്ങളിലുമുള്ള ആഫ്രിക്കൻ ഒച്ചുശല്യം പരിഹരിക്കുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ ജനകീയ കൺവെൻഷൻ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന കൺവെൻഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി ആർ അജിത, വികസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ,വാർഡ് അംഗങ്ങളായ ബിജു എണ്ണാറമണ്ണിൽ,മറിയാമ്മ വർക്കി, സ്മിതാ ബാബു, റിനി, സരസ്വതി , അസി: സെക്രട്ടറി ബൈജു തോമസ്, വ്യാപാരി വ്യവസായി പ്രതിനിധി ബേബി ജൂബിലി , ജെയിംസ്, ജോർജ്, അബ്ദുള്ള, സണ്ണി പ്രസംഗിച്ചു.കൃഷി ഓഫീസർ ഫാസിൽ ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ ആഫ്രിക്കൻ ഒച്ച് പ്രതിരോധ മാർഗങ്ങളെ കുറിച്ച് സംസാരിച്ചു.കൺവെൻഷൻ തീരുമാനപ്രകാരം ജൂലായ് 17 ന് രാവിലെ ഏഴുമണിക്ക് ജനകീയ പങ്കാളിത്തത്തോടെ ഒച്ച് നശീകരണം നടത്തുന്നതിനും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും തീരുമാനിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com