KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടരഞ്ഞിയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്.

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. മെഡിക്കൽ ഓഫീസറും,പബ്ലിക് ഹെൽത്ത് ഓഫീസറുമായ ഡോ. ദിവ്യ പി. കെ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.

പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത ഒരു സ്ഥാപനത്തിൽ നിന്ന് 200 രൂപ പിഴ ഈടാക്കുകയും ചെയ്തു.ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്ഥാപന ഉടമകൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു പി. ജേക്കബ്, V.R ചിപ്പി, P.R വർഷ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആസ്മി അബ്ബാസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com