LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി; ‘തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ’ പ്രഖ്യാപനം കൂടരഞ്ഞിയിൽ നടന്നു.

മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ’ കർമ്മപദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മണ്ഡലത്തിലെ സ്കൂൾ പിടിഎ പ്രസിഡൻ്റുമാരും പ്രധാനാധ്യാപകരും പങ്കെടുത്ത യോഗത്തിൽ സി.കെ. കാസിം എം.എൽ.എ പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ടി.പി. അബൂബക്കർ പദ്ധതി വിശദീകരണം നടത്തുകയും വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരും പോലീസ്-എക്സൈസ്-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംബന്ധിക്കുകയും ചെയ്തു.

മണ്ഡലത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 23, 24 തീയതികളിൽ എം.എൽ.എ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ ജനകീയ പര്യടനം നടത്തും. ഒന്നാം ദിവസം പുതുപ്പാടിയിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി, കൂടരഞ്ഞി വഴി തിരുവമ്പാടിയിലും, രണ്ടാം ദിവസം കൊടിയത്തൂരിൽ നിന്ന് തുടങ്ങി കാരശ്ശേരി സന്ദർശിച്ച് മുക്കത്തും സമാപിക്കുന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികൾക്കായി റീൽസ് മത്സരവും സംഘടിപ്പിക്കും. കൂടാതെ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന ‘തൂഫാൻ വാരിയർ’ ടീമുകൾ രൂപീകരിക്കുമെന്നും, ലഹരിവിരുദ്ധ പ്രതിരോധം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കാൻ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടെ പങ്കാളികളാക്കി പ്രവർത്തനം വിപുലീകരിക്കുമെന്നും സി.കെ. കാസിം എം.എൽ.എ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com