LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുരങ്കപാത നിർമ്മാണം ഉടൻ പുനരാരംഭിക്കണം: തുരങ്കപാത സംരക്ഷണ സമിതി

ആനക്കാംപൊയിൽ: നാടിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കണമെന്ന് തുരങ്കപാത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കേരളത്തിൻ്റെ ജീവനാഡിയും വയനാടിൻ്റെ ജീവശ്വാസവുമായ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.​താമരശ്ശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്നോണം വിഭാവനം ചെയ്ത തുരങ്കപാത പദ്ധതി, വയനാടിൻ്റെ യാത്രാദുരിതങ്ങൾക്ക് വലിയൊരു ആശ്വാസമാകും. നിലവിൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും തടസ്സങ്ങൾ നീക്കി പ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്നുമാണ് സമിതിയുടെ പ്രധാന ആവശ്യം.​’Save Wayanad’ എന്ന ക്യാമ്പയിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തുരങ്കപാത സംരക്ഷണ സമിതിയുടെ തീരുമാനം. നാടിൻ്റെ വികസനത്തിനും സുഗമമായ യാത്രയ്ക്കുമായി ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും സമിതി അഭ്യർത്ഥിച്ചു.

തുരങ്കപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആനക്കാംപൊയിൽ വ്യാപാരഭവനിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ മനോജ് വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ബാബു കളത്തൂർ മുൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പ്രസാദ് ഇലഞ്ഞിക്കൽ സെക്രട്ടറി സിപിഐഎം ആനക്കാംപൊയിൽ, ജോൺസൺ വയലിൽ പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപനസമിതി, സജിന മുഹമ്മദലി ഗ്രാമപഞ്ചായത്ത് അംഗം, ബെന്നി ആനക്കല്ലേൽ കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ അംഗം, ടോമി കൊന്നക്കൽ, സണ്ണി ആനക്കല്ലേൽ എന്നിവർ സംസാരിച്ചു. സണ്ണി വാലുമ്മൽ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com