
മുക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സി.കെ. കാസിം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷഅഡ്വ. കെ.പി. ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭാ പരിധിയിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച കർഷകരെ ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കമാർ,വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, ബിന്ദു. കെ.പി, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസലർമാരായ അബ്ദുള്ളക്കുട്ടി, ഷഫീഖ് മാടായി, ഗിരിജ. വി, ബബിത മനോജ്, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ കെ.ടി.ശ്രീധരൻ, നിഷാബ് മുല്ലോളി, എ.എം അബ്ദുള്ള മാസ്റ്റർ, സൗദാമിനി ടീച്ചർ, ബാലകൃഷ്ണൻ വെണ്ണക്കോട്, ടി.കെ. സാമി, ശിവദാസൻ, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റന്റ് റീപ മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു



