kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കോഴിക്കോട് നഗരത്തിന് കൂടുതൽ സുരക്ഷ; ഫയർ ഫോഴ്സ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബീച്ച് ഫയർ ഫോഴ്സ് ഓഫീസ് കോർപ്പറേഷന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മുമ്പ് കോർപ്പറേഷന്റെ ‘അഴക്’, ട്രാൻസ്‌പോർട്ട് ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം സജ്ജമാക്കിയാണ് ഓഗസ്റ്റ് 22 മുതൽ അഗ്നിരക്ഷാ സേനയുടെ പുതിയ കേന്ദ്രം പ്രവർത്തനസജ്ജമാക്കിയത്. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം തുടങ്ങിയ ജനത്തിരക്കേറിയ പ്രധാന വ്യാപാര മേഖലകളിലേക്ക് അടിയന്തര ഘട്ടങ്ങളിൽ അതിവേഗത്തിൽ എത്തിച്ചേരാനും പ്രതികരണ സമയം കുറച്ച് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ മാറ്റത്തിലൂടെ സാധിക്കും.



