LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആവേശമായി മുക്കത്തെ പൂക്കള മത്സരം; വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

മുക്കം:ഓണാഘോഷത്തെ വരവേറ്റ് മുക്കം പ്രസ്ക്ലബ്ബും നോർത്ത് കാരശ്ശേരി വെസ്റ്റ് റൂട്ട് ഡെവലപ്പേഴ്സും സംയുക്തമായി  സംഘടിപ്പിച്ച പൂക്കള മത്സരം ആവേശമായി.കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെസ്റ്റ് റൂട്ട് ഡെവലപ്പേഴ്സ് ഭാരവാഹി ഷൈജു സുഹൈൽ, മാധ്യമ പ്രവർത്തകരായ എ.പി.മുരളീധരൻ ,വഹാബ് കളരിക്കൽ, മുഹമ്മദ് കക്കാട്, സി.ഫസൽബാബു, ഫൈസൽ പുതുക്കുടി, പി.എസ്.അസൈനാർ, എം ഉണ്ണിച്ചേക്കു, എൻ.ശശികുമാർ എന്നിവർ സംബന്ധിച്ചു.നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കുരുക്ഷേത്ര മടവൂർ ഒന്നാം സ്ഥാനവും , മുക്കം യമഹ ടീം രണ്ടാം സ്ഥാനവും , മുക്കം കുറ്റിപ്പാല സംഗമം അയൽക്കൂട്ടം മൂന്നാം സമ്മാനവും നേടി. പങ്കെടുത്ത എല്ലാ ടീമിനും പ്രോത്സാഹന സമ്മാനങ്ങളും നൽകി. സമാപന ചടങ്ങിൽ  തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ സി.കെ. കാസിം വിജയികൾക്കുളള സമ്മാന വിതരണവും നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com