KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂരിൽ മുൻ പഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറത്ത് അനുസ്മരണം സംഘടിപ്പിച്ചു

കൊടിയത്തൂർ: ചെറുവാടി പൊറ്റമ്മൽ മുസ്ലിം ലീഗ് കമ്മറ്റി കൊടിയത്തൂർ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ടും  ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ആയിഷ ചേലപ്പുറത്ത് അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജീവിതം സേവന തപസ്യയാക്കിയ മാതൃക സോദരിയാണ് ആയിഷ എന്ന് അദ്ദേഹം അനുസ്മരിച്ചു.
വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.
മുഹമ്മദ് കുറവാടങ്ങൽ, മൂസ ഹാജി പുതിയോട്ടിൽ, ഡോ. ഒ സി അബ്ദുൽ കരീം, സാജിദ് പുതിയോട്ടിൽ, പോക്കുട്ടി കുഴിക്കണ്ടത്തിൽ, ഡോ. റിയാസുദ്ധീൻ എൻ,കെ വി നിയാസ്, ബഷീർ കെ ടി, നവാസ് കെ വി, യൂസുഫലി കെ ടി, മുജീബ് പരവരി, സഫർ കെ ടി, അദ്നാൻ കെ ടി എന്നിവർ സംസാരിച്ചു

Title

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com