MUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കം നഗരസഭ മുത്തേരി ഡിവിഷനിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നടുന്നു; ‘ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്’ (TRIBUTE BY STORIES SODIA) സഹകരണത്തോടെയുള്ള പദ്ധതിക്ക് തുടക്കമായി.

മുക്കം: പ്രദേശത്ത് പരിസ്ഥിതി സംരക്ഷണവും ഹരിതാഭയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക് തുടക്കമായി. ‘ട്രിബ്യൂട്ട് ബൈ സ്റ്റോറീസ്’ (TRIBUTE BY STORIES SODIA) കമ്പനിയുമായി സഹകരിച്ചാണ് ഈ മാതൃകാപരമായ പദ്ധതി നടപ്പിലാക്കുന്നത്.
കുഴിക്കണ്ടത്തിൽ വീട്ടുമുറ്റത്തു വെച്ച് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിവിഷനിലെ ഓരോ വീടുകളെയും ഹരിതസമൃദ്ധമാക്കുക എന്ന വലിയ സന്ദേശമാണ് ഈ സംരംഭം മുന്നോട്ടുവെക്കുന്നത്.
ചടങ്ങിൽ ട്രിബ്യൂട്ട് (TRIBUTE) കോർഡിനേറ്റർ റസീന, ഡിവിഷൻ കൺവീനർ വിഷ്ണുരാജ് കെ, ഫാത്തിമ, അസൈൻ പൂലേരി , വർഷ, അഭിനന്ദ് എന്നിവർ പങ്കെടുത്തു. നാടിന്റെ പച്ചപ്പ് നിലനിർത്താനും ജനങ്ങളിൽ വൃക്ഷത്തൈ നടലിന്റെ പ്രാധാന്യം വളർത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് പ്രദേശവാസികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com