KOODARANCHINewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടരഞ്ഞി വൈഎംസിഎ ഓണാഘോഷം സംഘടിപ്പിച്ചു; സാൻജോ കൺസ്ട്രക്ഷൻ വടംവലിയിൽ ഒന്നാം സ്ഥാനത്ത്.

കൂടരഞ്ഞി   :  വൈഎംസിഎ കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈഎംസിഎ കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകയ്പ്പിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ സജയ്, സെക്രട്ടറി ജ്യോതിഷ് ചാക്കോ, ട്രഷറർ സിബി കാഞ്ഞിരത്തിങ്ങൽ, ജോർജ് മങ്ങര എന്നിവർ സംസാരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന ആവേശകരമായ വടംവലി മത്സരത്തിൽ സാൻജോ കൺസ്ട്രക്ഷൻ ഒന്നാം സ്ഥാനവും (20,000 രൂപ), എം.പി.കെ ടൈറ്റൻസ് രണ്ടാം സ്ഥാനവും (15,000 രൂപ), പൂവാറൻതോട് മിസ്റ്റോറി റിസോർട്ട് മൂന്നാം സ്ഥാനവും (10,000 രൂപ), കൊണ്ടോട്ടി എളാ ടൈറ്റൻസ് നാലാം സ്ഥാനവും (5,000 രൂപ) കരസ്ഥമാക്കി.

തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിയിൽ മുഖ്യാതിഥിയായ ചടങ്ങിൽ വിപിൻ ജോസ് പഴൂർ, ഷാജി വള്ളിക്കുന്നേൽ, ഷാജു കൊല്ലിച്ചിറ, ബെന്നി അഞ്ചേരിയിൽ, ബിനു ജോസഫ് ജീരകശ്ശേരി എന്നിവർ പ്രസംഗിക്കുകയും സെക്രട്ടറി ജ്യോതിഷ് ചാക്കോ സ്വാഗതവും ജോർജ് മങ്ങര നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com