മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നബിദിന റാലി നടത്തി

മുക്കം :മുക്കം റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. സമസ്‌ത മണ്ഡലം പ്രസിഡൻ്റ് കെ. ഹുസൈൻ ബാഖവി, ജാഥാ ക്യാപ്റ്റൻ റെയ്ഞ്ച് പ്രസിഡൻ്റ് അബ്‌ദുസ്സത്താർ അൻവരി വാവൂരിന് പതാക നൽകി ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് മുസ്‌ലിയാർ ജാഥാ സന്ദേശം കൈമാറി. എസ്.കെ.എസ് എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. അലി അക്ബർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ലാഹ് അസ്‌ലമി മണാശ്ശേരി,അംജദ് ഖാൻ റശീദി കുമാരനെല്ലൂർ, സൈദലവി ഖാസിമി ഒഴുകൂർ, അബ്ദുൽ ഗഫൂർ മുസ്‌ലിയാർ പട്ടർ ചോല,ജാസിർ ഫൈസി ആനയാം കുന്ന്, സ്വിദ്ദീഖ് ഫൈസി കറുത്ത പറമ്പ്, യു.കെ ഫൈസൽ ഊരാളി, ആസിഫ് അസ്‌ലമി മലാംകുന്ന്, അബ്ദുൽ അസീസ് ദാരിമി കുറ്റിപ്പാലക്കൽ, അബ്‌ദുന്നാസർ മുസ്‌ലിയാർ ചേന്ദമംഗല്ലൂർ, അബ്ദുൽ ഖാദിർ അൻവരി കാരശ്ശേരി, അമീൻ ബാഖവി ചോണാട്, അബ്ദുൽ മജീദ് മുസ്‌ലിയാർ മുക്കം,നാസർ മുസ്‌ലിയാർ കുളിരുമുട്ടി, റശീദ് ചോണാട് സംസാരിച്ചു



