LOCAL NEWS

നാഷണൽ ഫിലിം അവാർഡ് ജേതാവ് ജോഷി ബെനഡിക്ടിനെ അലൈൻസ് ക്ലബ് ആദരിച്ചു

തിരുവമ്പാടി: അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വിപുലമായ ആഘോഷങ്ങളോടെ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഓഗസ്റ്റ് 30-ന് നടന്ന ചടങ്ങിൽ 72-ാമത് നാഷണൽ ഫിലിം അവാർഡിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ജോഷി ബെനഡിക്ടിനെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു.
അലൈൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ എം.ജെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

അലൈൻസ് ഡിസ്ട്രിക്ട് വി.ഡി.ജി. (VDG) കെ.ടി. സെബാസ്റ്റ്യൻ, മെർലോ ചെയർമാൻ സണ്ണി തോമസ്, യൂത്ത് കോഡിനേറ്റർ അമൽ ടി. ജെയിംസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ക്ലബ് ട്രഷറർ ജെഫ്രിൻ ജോസ്, വനിതാ വിഭാഗം ചെയർപേഴ്സൺ ജെസി സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനീഷ് എ. ഹാം പരിപാടികൾ ഏകോപിപ്പിച്ചു. സെക്രട്ടറി ബോണി ജേക്കബ് അഴകത്ത് കൃതജ്ഞത രേഖപ്പെടുത്തി.
ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി വിവിധ കായിക-കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ വടംവലി (പുരുഷ വിഭാഗം): മഹാബലി മാസ്റ്റേഴ്സ് ടീം വിജയികളായി. ഓവറോൾ ചാമ്പ്യൻഷിപ്പ് വാമനൻ വാരിയേഴ്സ് ടീം കരസ്ഥമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com