
മുക്കം: ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെസ്റ്റ് ചേന്നമംഗലൂർ വെച്ച് നടന്ന പരിപാടി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റാഷിദ് കുന്നത്ത്, ബിന്ദു കെ.പി, മനീഷ ഉള്ളാട്ടിൽ, ഭവന വിനോദ്, കൗൺസിലർമാരായ ജസീല അസീസ്, ഷെഫീക് മാടായി, ഗിരിജ, ബനൂജ, ബിന്ദു രാജൻ, ബാബു മണാശ്ശേരി, ലീല പുൽപറമ്പിൽ, സുനിൽ പൊയ്യരി എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസിനും മെഡിക്കൽ ക്യാമ്പിനും ഡോക്ടർമാരായ ഗോകുലൻ, ഷമീഗ, പൊന്നി എന്നിവർ നേതൃത്വം നൽകി. നിരവധിയാളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. പരിപാടിക്ക് മുൻ കൗൺസിലർ ഗഫൂർ മാസ്റ്റർ നന്ദി പറഞ്ഞു.



