
നൂറ് വേറിട്ട പരിപാടികളുമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ.
മുക്കം :1924 ൽ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം “നീലാരവം” ത്തിൻ്റെ ലോഗോ ലിൻ്റോ ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. 2023 മെയ് മുതൽ 2024 മെയ് വരെ നൂറ് വേറിട്ട പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുന്നത്.
വിളംബര ജാഥകൾ, പൂർവ വിദ്യാർഥി സംഗമം, പൂർവാധ്യാപക- ജീവനക്കാരുടെ സംഗമം, എക്സിബിഷൻ, മെഡിക്കൽ ക്യാമ്പ്, നീലേശ്വരം കാർണിവൽ, സഹപാഠിക്കൊരു വീട്, ഇരുവഴഞ്ഞി പുഴ സംരക്ഷണം, സ്കൂളിലെ 25 ക്ലബുകൾ ഏറ്റെടുത്ത് നടത്തുന്ന പ്രത്യേക പരിപാടികൾ തുടങ്ങി ഒരു വർഷത്തെ വ്യത്യസ്ത പരിപാടികളാണ് ആസുത്രണം ചെയ്യുന്നത്.സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതി നുള്ള വിവിധ വികസന പ്രവർത്തനങ്ങളും ഇക്കാലയളവിൽ നടത്തും.
സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ മുഴുവൻ പൂർവ വിദ്യാർഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് ശതാബ്ദി സമാനതകളില്ലാത്ത ആഘോഷമാക്കി മാറ്റാനുള്ള മുന്നൊരുക്ക ത്തിലാണ് സംഘാടക സമിതി.ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കൗൺസിലർ എം കെ യാസർ അധ്യക്ഷനായി. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു മുഖ്യാതിഥിയായി.പ്രോഗ്രാം കമ്മറ്റി കൺവീനർ മുഹമ്മദ് റിയാസ് ചാലിൽ പരിപാടികൾ വിശദീകരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ സത്യനാരായണൻ, അബ്ദുൾ മജീദ്, കൗൺസിലർമാരായ അനിത, എം വി രജനി, പി ടി എ പ്രസിഡൻ്റ് അബ്ദുൽ സലാം മുണ്ടോളി,സതീഷ് പെരിങ്ങാട്ട്, സി എ പ്രദീപ് കുമാർ, ഗോൾഡൻ ബഷീർ, സലാം പൈറ്റൂളി, ഇളമനസുബ്രഹ്മണ്യൻ, പി ചന്ദ്രബാബു,വി എം സി മുഹമ്മദ്, ശ്രീനാഥ്, സി.എ അജാസ്, ഷറീന, സത്താർ പുറായിൽ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ പ്രിസിപ്പൽ എം കെ ഹസീല സ്വാഗതവും ഹെഡ്മിസ്ട്രെസ് ഉഷ ടീച്ചർ നന്ദിയും പറഞ്ഞു



