
തിരുവമ്പാടി:ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്ന് (ഓഗസ്റ്റ് 2) നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു.ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർത്ഥികളും നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.



