
തിരുവമ്പാടി: തിരുവമ്പാടി കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം ഇന്ന് പൂർണ്ണമായി തടസ്സപ്പെട്ടു.
രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഇന്ന് (02.08.2026 – ഞായർ) ഒ.പി വിഭാഗം പ്രവർത്തിക്കുന്നതല്ലെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അറിയിച്ചു.
പൊതുജനങ്ങൾ സഹകരിക്കണമെന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവർ സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.



