ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണം നടത്തി.

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കേരള സാമൂഹ്യ സുരക്ഷാ മിഷനും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായി ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണ അദാലത്ത് കോടഞ്ചേരി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ അദാലത്ത് ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സി ഉസൈൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോബി ഇലന്തൂർ, മൈമൂന ഹംസ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ വിൻസെൻറ് വടക്കേമുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ പോൾ, രാധാമണി, മുഹമ്മദ് പുല്ലാളൂർ, പിവി സിദ്ദിഖ്, ബിന്ദു സന്തോഷ്, ജിൻസി ടി, ആയിഷ ബീവി, ന്യൂഷ്ഹത്ത്, വാർഡ് മെമ്പർ ബേബി വളയത്തിൽ, സിഡി പി ഓ തസ്ലീലീന, അമിത കെ, പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഫൈസൽ, സാമൂഹ്യ സുരക്ഷാ കോഡിനേറ്റർ ജിഷോ എന്നിവർ പ്രസംഗിച്ചു.



