LOCAL NEWS

മുത്തപ്പൻപുഴ അംബേദ്കർ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

തിരുവമ്പാടി:മുത്തപ്പൻപുഴ അംബേദ്കർ ഉന്നതി നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ എസ് സി/എസ്ടി കുടുംബങ്ങൾക്ക് തടസ്സമില്ലാതെ ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് മുൻകൈയെടുത്ത് പദ്ധതി നടപ്പിലാക്കിയത്.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, മുൻ ജനപ്രതിനിധികളായ ബാബു കളത്തൂർ, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്കൽ, ടോമി കൊന്നക്കൽ, സജി കൊച്ചുപ്ലാക്കൽ പ്രസംഗിച്ചു.  ജുബിൻ മണ്ണുകുശുമ്പിൽ, ബെന്നി മനത്താനത്ത്, ഡെന്നി കുട്ടിയാനിക്കൽ, സണ്ണി പടപ്പനാനി, ഷിബിൻ കുരീക്കാട്ടിൽ, പ്രിൻസ് പുതുപ്പള്ളിൽ, സുരേഷ് പനയമല, ആശാ വർക്കർ, ബിന്ദു ഹരിദാസ് , എസ്.സി പ്രമോട്ടർ ലിൻ്റ, ബാബു കാട്ടുകുളങ്ങര, സാമൂഹിക പ്രവർത്തകർ, കോളനി നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com