
കൊല്ലത്ത് നടക്കുന്ന 70-താമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ് മീറ്റിൽ തിരുവമ്പാടി ആരോൺ ജോസഫ് അനീഷിന് മിന്നുന്ന വിജയം കൈവരിച്ചു. ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനവും (സ്വർണ്ണം) ഡിസ്‌കസ് ത്രോയിൽ മൂന്നാം സ്ഥാനവും (വെങ്കലം) നേടി ആരോൺ നാടിന് അഭിമാനമായി.
കൂമ്പാറ പുളിമൂട്ടിൽ അനീഷ് ജോസഫ് – ജെന്നി അബ്രാഹം ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ. 2008 ദോഹ ഏഷ്യൻ ഗെയിംസ് ഹെപ്റ്റാത്തലൺ സ്വർണ്ണ മെഡൽ ജേതാവും മുൻ ഇന്ത്യൻ അത്ലറ്റുമായ പി. ജെ. വിനോദിൻ്റെ സഹോദരപുത്രനാണ് ആരോൺ തിരുവമ്പാടി ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്



