kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്ത്രീസുരക്ഷയും ശാക്തീകരണവും: ജാഗ്രതാ സമിതി ശില്പശാല സംഘടിപ്പിച്ചു.

കോഴിക്കോട്: സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി ജാഗ്രതാ സമിതി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.
ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വാർഡ് തലത്തിൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ ശില്പശാലയിൽ പങ്കുവെച്ചു. ‘ഉള്ളം’ പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി. ഹഫ്സത്ത് വിശദീകരിച്ചു. ജാഗ്രതാ സമിതികളുടെ ഘടന, ചുമതലകൾ, പ്രവർത്തനരീതി, മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. സബിത ക്ലാസെടുത്തു.
തുടർന്ന് നടന്ന ചർച്ചയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ. പി. മുഹമ്മദ് അനസ്, പി. സി. ഷീബ, അഞ്ജിത ഷനൂപ്, മഞ്ജുള മോവിള്ളാരി, കെ. സുബിന, സങ്കൽപ്പ് കോർഡിനേറ്റർ ശരണ്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ് ടീച്ചർ സ്വാഗതവും ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടി. ഹഫ്സത്ത് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ ഉൾപ്പെടെ 170-ഓളം പേർ ശില്പശാലയിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com