KODANECHERYNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സബ്ജില്ലാ കായികമേള: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്.

കോടഞ്ചേരി :ഒക്ടോബർ 8,9,10 തീയ്യതികളിൽ താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ  നടന്ന സബ്ജില്ല കായിക മേളയിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.മികച്ച പോരാട്ടം കാഴ്ചവെച്ച സ്കൂൾ 204.5 പോയിൻ്റ് നേടിയാണ് ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

പതിനഞ്ച് സ്വർണ്ണവും,ഇരുപത്തിയഞ്ച് വെള്ളിയും,ഇരുപത്തിയൊമ്പത് വെങ്കലവും ഉൾപ്പെടെ ആകെ 69 മെഡലുകൾ നേടിയാണ് സെൻ്റ് ജോസഫ്സിൻ്റെ കായിക പ്രതിഭകൾ സ്കൂളിനെ ചാമ്പ്യൻഷിപ്പ് നേട്ടത്തിലേക്ക് നയിച്ചത്.

സബ്ജൂനിയർ ബോയ്സ്,സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും,സബ് ജൂനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും നേടിയാണ് വിദ്യാർത്ഥികൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയത്.

സബ് ജൂനിയർ ഗേൾസിൽ നിരഞ്ജിത രാമദാസ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.വിദ്യാർത്ഥികളുടെ കഠിനമായ പരിശീലനവും,മികച്ച പ്രകടനവുമാണ് ഈ മിന്നും വിജയത്തിന് പിന്നിൽ.കായികാധ്യാപകൻ അനൂപ് ജോസാണ് പരിശീലകൻ.

വിജയികളായ കായികതാരങ്ങളെയും,അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും,പരിശീലകരെയും സ്കൂൾ മാനേജ്മെൻ്റും,പി.ടി.എ യും,സ്റ്റാഫും,നാട്ടുകാരും ചേർന്ന് അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com