മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൂടരഞ്ഞിയിൽ പ്രതിഷേധം.

കൂടരഞ്ഞി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൂടരഞ്ഞിയിൽ കർഷക സംഘം, KSKTU, CITU എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.
തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രസർക്കാരിന്റെ കളിപ്പാവയാക്കി മാറ്റുന്നു, SIR ന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കുന്നു, ബീഹാർ മോഡൽ വോട്ട് കൊള്ള രാജ്യമെമ്പാടും നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കൂടരഞ്ഞി അങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ നേതാക്കൾ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.
യോഗത്തിൽ കർഷക സംഘം സെക്രട്ടറി ജിജി കട്ടക്കയം ഉദ്ഘാടനം ചെയ്തു, KSKTU സെക്രട്ടറി തോമസ് മാത്യു അധ്യക്ഷൻ ആയി സിപിഐഎം ലോക്കൽ സെക്രട്ടറി ജലീൽ EJ CITU , ആദർശ് ജോസഫ്, എന്നിവർ സംസാരിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.



