LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വർണോത്സവമായി ചിത്രരചനാക്യാമ്പ്; കാൻവാസുകളിൽ നിറഞ്ഞു കവിഞ്ഞ് കുട്ടികളുടെ സർഗാത്മകത.

തിരുവമ്പാടി: പശ്ചിമഘട്ട മലനിരകളുടെ പരിച്ഛേദങ്ങളും കാർഷികവൃത്തിയുടെ മിടിപ്പുകളുമെല്ലാം കാൻവാസുകളിൽ വർണവിസ്മയം തീർത്ത കുട്ടികളുടെ കൂട്ടായ്മയായി ‘വർണോത്സവം’ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. മുൻ എം.എൽ.എ. മത്തായി ചാക്കോയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി അനുരാഗ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രൈമറി സ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 208 കുട്ടികൾ മാറ്റുരച്ചു. കുട്ടികളുടെ പ്രായപരിധി അനുസരിച്ചാണ് വിവിധ ബാച്ചുകളായി മത്സരം ക്രമീകരിച്ചിരുന്നത്.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ആനിമേഷൻ ചിത്രകാരനുമായ ജോസി ബെനഡിക്റ്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
ജോസ് മാത്യു, ഫിറോസ് ഖാൻ, സി. ഗണേഷ് ബാബു, ടി.കെ. ശിവൻ, ജയപ്രസാദ്, സ്മിതാ ബാബു, പ്രീതി രാജീവ്, ഷീബാ പ്രകാശ്, സരസ്വതി വർഗീസ്, കെ. ഷീന, കെ.ബി. റിനി, റോയ് കടപ്രയിൽ തുടങ്ങിയവർ സംസാരിച്ചു.
മത്സരത്തിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ വരുന്ന 13-ന് തിരുവമ്പാടിയിൽ നടക്കുന്ന മത്തായി ചാക്കോ അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com