
കൂടരഞ്ഞി : യുപിഐ പണമിടപാടുകൾക്ക് നാല് ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വ്യാഴാഴ്ച നടക്കുന്ന രാജ്ഭവൻ മാർച്ചിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കൂടരഞ്ഞി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
യോഗം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്റ്റാൻലി ജോർജ്, യൂത്ത് വിങ് പ്രസിഡന്റ് അഷ്റഫ് കപ്പോടത്ത്, വനിതാ വിങ് പ്രസിഡന്റ് കൂടിയായ യൂണിറ്റ് ട്രഷറർ രമണി ബാലൻ, സെക്രട്ടറി ഷിഹാബ് കെ.പി., വൈസ് പ്രസിഡന്റ് ഷുക്കൂർ മിനർവ, സെക്രട്ടറി റഹ്മാൻ അരീക്കോട്, തോംസൺ കളപ്പുര, ജോൺസൺ തോണക്കര, ജിനേഷ് അക്ഷയ , സിനാജ്, സുന്ദരൻ ഐവ, എ ജെ ജോബി, ബിന്ദു ശ്രുതി, ജോസ് കൂൾബാർ, ഷാജി വി.ടി. തുടങ്ങിയവർ പ്രതിഷേധ ജാതക്ക് നേതൃത്വം നൽകി.



