KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധിച്ചു.

കോടഞ്ചേരി :2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

അധിക ഫീസ് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും യൂണിറ്റ് പ്രസിഡന്റ്  മനോജ് റ്റി കുര്യൻ യോഗം ഉദ്ഘാടനം ചെയ്ത്‌ കൊണ്ട് ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി റോയ് കയത്തുംകര, ട്രഷറർ  മനോജ്‌ മാത്യു, വൈസ് പ്രസിഡണ്ട് പോൾസൺ അറക്കൽ, ഷിജു മറീന തുടങ്ങിയവർ പ്രസംഗിച്ചു.

തോമസ് കോതാനി, അഷ്‌റഫ്‌ വി പി,ബാബു ചേറ്റാനി,സാബു മനയിൽ, മനോഹരൻ, ഷിന്റോ മാടവന തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com